ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്
ശബരിമല സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിലാണ് പരിശോധന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് സ്വർണം പിടികൂടി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും സ്വർണം കണ്ടെത്തി. ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വാടക ഫ്ലാറ്റിൽ നിന്നാണ് 176 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന് വിവരങ്ങൾ.
പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരും എസ്ഐടിയോടൊപ്പം പോറ്റിയുടെ വീട്ടിൽ പരിശോധനയിലുണ്ട്.
