ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന്

 ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന്

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി ചവിട്ടിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. 1,00,337 പേരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്. ശബരീപീഠം മുതൽ സന്നിധാനം മുതൽ ഘട്ടം ഘട്ടമായാണ് തീർഥാടകരെ കടത്തിവിടുന്നത്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News