അണ്ടർ 19 ഇന്ത്യ സൂപ്പർ സിക്സിൽ
ജൊഹന്നാസ്ബർഗ്:
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയത്തോടെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് മുന്നേറി. അയർലൻഡിനെ 201 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. സെഞ്ചുറി നേടിയ മുഷീർഖാനാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചതു്. 106 പന്തിൽ 118 റണ്ണടിച്ചു. ക്യാപ്റ്റൻ ഉദയ് സഹരൻ 75 റണ്ണെടുത്തു. സൗമി പാണ്ഡെയ്ക്ക് മൂന്ന് വിക്കറ്റ് കിട്ടി.ജനുവരി 28ന് ഗ്രൂപ്പിലെ അവസാന മത്സരം അമേരിക്കയുമായാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യൻ എ ടീമിനു വേണ്ടി കളിക്കുന്ന സർഫ്രാസും വ്യാഴാഴ്ച സെഞ്ചുറി നേടി.