ഇന്ത്യ സുപ്പർ ലീഗിൽ ഒന്നാമത്
ന്യൂഡൽഹി:
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയുടെ കുതിപ്പ് തുടരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും ജയിച്ചു. ഹൈദരാബാദ് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഒമ്പത് പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. അർജന്റീന താരം പുൽഗ വിദാലും,ക്രൊയേഷ്യൻ താരം ഫിലിപ് മിർസിയാകുമാണ് ഗോളടിച്ചതു്. ലവൻഡർ ഡികുന ചുവപ്പ്കാർഡ് കണ്ട് പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയായി.രണ്ട് കളിയും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഓരോ കളിയിലും തെളിഞ്ഞു വരുന്ന പഞ്ചാബാ യിരുന്നു കളത്തിൽ. ഇടവേളക്കുശേഷവും ഹൈദരാബാദ് ഉണർന്നില്ല.പഞ്ചാബ് കൂടുതൽ കരുത്തോടെ ആഞ്ഞടിക്കുകയും ചെയ്തു.ഇതോടെ പഞ്ചാബിന്റെ ആക്രമണത്തിന് ആക്കം കൂടി.