ഐപിഎൽ ഫൈനൽ മെയ് 26 ന്
ചെന്നൈ:
ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മെയ് 26 ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങളുടെ രണ്ടാംഘട്ട തീയതികൾ പ്രഖ്യാപിച്ചു. 74 മത്സരങ്ങളും ഇന്ത്യയിലാണ്. മെയ് 19 വരെ ഇടവേളയില്ലാതെ എല്ലാ ദിവസവും കളിയുണ്ട്.ഏപ്രിൽ ഏഴുവരെയുള്ള 21 മത്സരങ്ങളുടെ പട്ടികയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നായിരുന്നു അറിയിപ്പ്. അതിനിടെ മത്സരങ്ങൾ ഗൾഫിലേക്ക് മാറ്റുമെന്ന വാർത്ത ബിസിസിഐ നിഷേധിച്ചിരുന്നു. പുതിയ മത്സരക്രമം അനുസരിച്ച് മെയ് 19 ന് ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകും. 20ന് മത്സരമില്ല. 21ന് ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഒന്നാം ക്വാളിഫയർ നടക്കും. 22 ന് മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്ററാണ്.അഹമ്മദാബാദാണ് വേദി. 23 ന് കളിയില്ല. 24 ന് രണ്ടാം ക്വാളിഫയർ ചെന്നൈയിൽ നടക്കും.