കുടിവെള്ളം ദുരുപയോഗം; ബംഗളൂരുവിൽ 22 കുടുംബങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പിഴ ചുമത്തി

 കുടിവെള്ളം ദുരുപയോഗം; ബംഗളൂരുവിൽ 22 കുടുംബങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പിഴ ചുമത്തി

കുടിവെള്ളം ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ 22 കുടുംബങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പിഴ ചുമത്തി. അതിരൂക്ഷമായ ജല ക്ഷാമം സംസ്ഥാനം നേരിടുമ്പോൾ കാറുകൾ വൃത്തിയാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ദുരുപയോഗം ചെയ്തെന്ന് കാട്ടിയാണ് ഫൈൻ. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) മൂന്ന് ദിവസത്തിനുള്ളിൽ 1.10 ലക്ഷം രൂപ പിഴ ഈടാക്കി. 

നഗരത്തിൻ്റെ തെക്ക്-കിഴക്ക് ഭാഗത്താണ് മിക്ക പരാതികളും രജിസ്റ്റർ ചെയ്യുന്നതെന്നും, പരാതികൾക്കൊപ്പം, വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പുകളും അപ്പീലുകളും നൽകുന്നുണ്ടെന്നും BWSSB ചെയർപേഴ്‌സൺ റാം പ്രശാന്ത് മനോഹർ പറഞ്ഞു.

ഇതുവരെ ഈടാക്കിയ 1.10 ലക്ഷം രൂപയിൽ 65,000 രൂപയും നഗരത്തിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് മാത്രം പിഴ ഈടാക്കിയതായി അധികൃതർ പറഞ്ഞു. ഈ മാസം ആദ്യം, BWSSB വാഹനങ്ങൾ വൃത്തിയാക്കുന്നതിനും പൂന്തോട്ടപരിപാലനത്തിനും കെട്ടിട നിർമ്മാണത്തിനും ജലധാരകൾ പ്രവർത്തിപ്പിക്കുന്നതിനും വെള്ളം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News