ഗാസയിൽ നില അതീവ ഗുരുതരം

ഗാസ സിറ്റി:
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് ഗാസ സിവിൾ ഡിഫെൻസ് വക്താവ് മഹ്‌മൂദ് ബാസൽ. മഴക്കാലം ആരംഭിച്ചതോടെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ക്യാമ്പുകളിലെല്ലാം വെള്ളം കയറി. കുളങ്ങളിലടക്കം ജലനിരപ്പ് അതിവേഗം ഉയരുന്നതു് കൂടുതൽ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ കൊന്നൊടുക്കിയത് 44,235 പേരെയാണ്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു.
: