ചെമ്പൈ സംഗീതോത്സവം ഇന്നു മുതൽ

ഗുരുവായൂർ:
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. 15 ദിനരാത്രങ്ങൾ ഗുരുവായൂരിൽ സംഗീതസാന്ദ്രമാകും. ഒരുവർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന സുവർണ ജൂബിലി ആഘോഷ പരിപാടി കളാന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനം