നയപ്രഖ്യാപനം ഒരു മിനിറ്റും 18 സെക്കന്റും
തിരുവനന്തപുരം:
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗം നടത്താൻ ആരിഫ് മുഹമ്മദ്ഖാൻ രാവിലെ 8.50 ന് സഭാ കവാടത്തിലെത്തി. ഗവർണറെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നേതൃത്വത്തിൽ സഭയിലേക്ക് സ്വീകരിച്ചു. 8.57ന് സഭയിലെത്തിയ ഗവർണർ മുഖ്യമന്ത്രിയേയും, സ്പീക്കറേയും,പ്രതിപക്ഷ നേതാവിനേയും, സഭാംഗങ്ങളേയും അഭിസംബോധന ചെയത് പ്രസംഗം ആരംഭിച്ചു. ” നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും മറിച്ച് ജനാധിപത്യം, മത നിരപേക്ഷത, ഫെഡറലിസം, സാമൂഹ്യ നീതി എന്നീ മൂല്യങ്ങളോടും, ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടു മായിരിക്കണമെന്നുള്ള ” നയപ്രഖ്യാപനത്തിന്റെ അവസാനത്തെ ഖണ്ഡിക ഒരു മിനിറ്റും 18 സെക്കന്റും കൊണ്ട് വായിച്ചു തീർത്ത് സഭ വിട്ടിറങ്ങി. ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചതിൽ പ്രതിപക്ഷാംഗം എൻ ഷംസുദ്ദീൻ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കർ എഎൻ ഷംസീർ റൂളിങ് നൽകി.ആദ്യ- അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചെങ്കിലും അത് സർക്കാരിന്റെ ഔദ്യോഗിക നയപ്രഖ്യാപനമായി. തിങ്കളാഴ്ച മുതൽ നയപ്രഖ്യാപനത്തിൽ മേൽ നന്ദിപ്രമേയ ചർച്ച ആരംഭിക്കും. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ് പ്രഖ്യാപനം.