ബിസ്മ മറൂഫ് വിരമിച്ചു

കറാച്ചി:
പാകിസ്ഥാൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മ മറൂഫ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ചു. കുറച്ചുകാലം പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് വിട്ട്നിന്നിരുന്നു. 2021ൽ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും കളത്തിൽ സജീവമായിരുന്നു. 2022 ലെ ലോകകപ്പ് വേദിയിൽ കുഞ്ഞുമായി കളിക്കാനെത്തിയ മറൂഫിന്റെ ചിത്രങ്ങൾ പ്രചാരം നേടിയിരുന്നു. പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനുവേണ്ടി അരങ്ങേറിയതാരം 18 വർഷം കളിച്ചു. 136 ഏകദിനങ്ങളിലായി 3369 റണ്ണടിച്ചു. 140 ട്വന്റി 20യിൽ 2893 റണ്ണും 80 വിക്കറ്റും നേടി. 96 കളിയിൽ പാകിസ്ഥാനെ നയിച്ചു.