മൂന്നു വിദ്യാർഥിനികളെയും കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട:
ചുട്ടിപ്പാറ നഴ്സിങ് കോളെജിലെ വിദ്യാർഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ജന മധു,അലീന ദിലീപ്,എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.