യന്ത്രക്കൈയും എഐ ലാബും പരീക്ഷിക്കും
തിരുവനന്തപുരം:
ബഹിരാകാശത്ത് യന്ത്രക്കൈയുടെയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റെയും പരീക്ഷണത്തിന് ഐ ഐഎസ്ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും പരീക്ഷിക്കും. 30ന് വൈകിട്ട് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്എൽ വിപിസി 60 റോക്കറ്റ് വിക്ഷേപണത്തിന്റെ ഭാഗമാണിവ. രണ്ട് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങിനൊപ്പമാണ് പരീക്ഷണങ്ങളും. ടാർജറ്റ്, ചേയ്സർ ഉപഗ്രഹങ്ങളെ 470 കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന സ്പാഡക്സ് പരീക്ഷണമാണ് ആദ്യം. വട്ടിയൂർക്കാവിലെ ഐഐഎസ്യു വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശ നിലയത്തിലും മറ്റും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തതാണ്.