വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം :
സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞo 2025 ആരംഭിക്കുന്നു. 01-10-2024 നോ അതിന് മുൻപോ പതിനേട്ട് വയസ്സ് തികയുന്ന എല്ലാപേരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ഇതനുസരിച് അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബർ 29നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ 2025 ജനുവരി 6 നും നടക്കും. റേഷൻ കാർഡ്, എസ് എസ് എൽ സി ബുക്ക്, ആധാർകാർഡ്, വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി അക്ഷയ കേന്ദ്രത്തിൽ എത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.