ശബരിമല വരുമാനം 42 കോടി കവിഞ്ഞു
ശബരിമല:
മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ വരവ് 42കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവാണ് 42കോടി രൂപ. ഒമ്പത് ദിവസത്തിനിടെ ശബരിമല സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. തീർഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖദർശനം ഒരുക്കിയതും വരുമാനം വധിക്കാൻ കാരണമായി. ദർശന സമയം കൂട്ടിയതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവർക്ക് കൂടുതൽ സൗകര്യമൊരുക്കിയതും കാരണം മിനിറ്റിൽ 85 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്.