സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം
നെയ്യാറ്റിൻകര:
ജില്ലയിലെ കലാകൗമാരം ഇനി അഞ്ചുനാൾ നെയ്യാറ്റിൻകരയിലേക്ക്. ജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും. വെള്ളിയാഴ്ചവരെ നടക്കുന്ന കലാമേളയിൽ 12 ഉപജില്ലകളിൽ നിന്നായി 7470 കുട്ടികൾ മാറ്റുരയ്ക്കും. നെയ്യാറ്റിൻകരയിലെ 15 വേദിയിലായി 315 ഇനങ്ങളിൽ മത്സരം നടക്കും. പുതുക്കിയ മാനുവൽ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം. അഞ്ച് ഗോത്രകകൾ മത്സര ഇനങ്ങളായി വേദിയിലെത്തും. പകൽ 3.30 ന് മന്ത്രി ജി ആർ അനിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.