സ്റ്റാർ ഹെൽത്ത് 1000 ഏജന്റുമാരെ നിയമിക്കും

2025 സാമ്പത്തിക വർഷം 1500 കോടി രൂപയുടെ പ്രീമിയമാണ് ലക്ഷ്യമിടുന്നത്.
കൊച്ചി:
ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് ആയിരം പുതിയ ഏജൻറ്റുമാരെ നിയമിക്കുന്നു. നിലവിൽ 53,000 ഏജന്റുമാരും 60 ശാഖകളുമുള്ള കമ്പനി ഇരിങ്ങാലക്കുടയിലും തലശേരിയിലും പുതിയ ശാഖകൾ തുറക്കുമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ ഇൻഷ്വറൻസ് മേഖലയിൽ 72 ശതമാനം വിപണി വിഹിതമുണ്ടെന്നും അഞ്ചു വർഷത്തിനുള്ളിൽ 2650 കോടി രൂപയുടെ ക്ലെയിമുകൾ തീർപ്പാക്കിയെന്നും കമ്പനി അവകാശപ്പെടുന്നു. 2025 സാമ്പത്തിക വർഷം 1500 കോടി രൂപയുടെ പ്രീമിയമാണ് ലക്ഷ്യമിടുന്നത്.