2040ൽ ഇന്ത്യ മനുഷ്യനെ ചന്ദ്രനിൽ ഇറക്കും
ന്യൂഡൽഹി:
2040ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. അടുത്ത 25 വർഷേത്തക്ക് നടത്താനിരിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കിയതായും ഇതനുസരിച്ച് 2035ഓടെ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യ നൂറാം സ്വാതന്ത്യദിനം ആഘോഷിക്കുന്നവേളയിൽ ഇന്ത്യൻ പതാക ഇന്ത്യാക്കാരൻ ചന്ദ്രനിൽ ഉയർത്തുമെന്നും ഡോ. സോമനാഥ് പറഞ്ഞു.