30 അങ്കണവാടി കൂടി സ്മാർട്ടായി
തിരുവനന്തപുരം:
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴാഴ്ച വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നിലവിൽ 189 സ്മാർട്ട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതിൽ 87 അങ്കണവാടി ഉദ്ഘാടനം ചെയ്തു. കൂടാതെ 30 സ്മാർട്ട് അങ്കണവാടിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.ഇതോടെ സംസ്ഥാനത്താകെ 117 സ്മാർട്ട് അങ്കണവാടി യാഥാർഥ്യമായി കഴിഞ്ഞു.