സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണം അനുസ്മരിച്ചു

അഴിമതിക്കെതിരായി തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ചെയർമാൻ ബി.ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത്, നേതാക്കളായ എൻ ആർ സി നായർ , തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ ,
വഴുതൂർ സുദേവൻ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.