ഇന്നത്തെ പത്രക്കാർ സ്വദേശാഭിമാനിയെ മാതൃകയാക്കണം :ആൻസലൻ MLA

നെയ്യാറ്റിൻകര:
ഇന്നത്തെ പത്രക്കാർ സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയെ മാതൃകയാക്കണമെന്നും സത്യവും ധർമ്മവും കൈവിടരുതെന്നും നെയ്യാറ്റിൻകര എം എൽ എ ആൻസലൻ പറഞ്ഞു .സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ളയുടെ 114 മത് നാടുകടത്തൽ ദിനാചരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശാഭിമാനിയുടെ വീട് സംരക്ഷിക്കുമെന്നും എം എൽ എ ഉറപ്പു നൽകി .സ്വദേശാഭിമാനി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്വദേശാഭിമാനി പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ സ്വദേശാഭിമാനി സാംസ്കാരിവുക സമിതിയുടെ പ്രസിഡന്റ് അഡ്വ :ഇരുമ്പിൽ വിജയൻ അധ്യക്ഷനായിരുന്നു.. ജില്ലാ കൗൺസിലർ സലൂജ ,അഡ്വ : വേലായുധൻ നായർ ,N k ശശി ,അഡ്വ : ശ്രീകണ്ഠൻ നായർ ,നെയ്യാറ്റിൻകര ജയചന്ദ്രൻ ,ദിലീപ് , കെ കെ ശ്രീകുമാർ ,ബാലചന്ദ്രൻ ,നെല്ലിമൂട് രാജേന്ദ്രൻ ,പനവിള രാജേന്ദ്രൻ ,ക്യാപിറ്റൽ വിജയൻ നെയ്യാറ്റിൻകര ശേഖർ ,രാമപുരം സുരേന്ദ്രൻ ,ആന്റണി അലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും Drശബരിനാഥ് രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി .
