എയിംസ് ഉടനെന്ന് കെ വി തോമസ്
ന്യൂഡൽഹി:
കേരളത്തിന് വൈകാതെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിൽ എയിംസുകളുടെ ചുമതലയുള്ള സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായുള്ള ചർച്ചയ്ക്ക്ശേഷമാണ് ഇക്കാര്യം പറഞ്ഞതു്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ ചേതൻ കുമാർ മീണയും ഒപ്പമുണ്ടായി. കേന്ദ്രം പുതുതായി അനുമതി നൽകുന്ന നാല് എയിംസുകളിലൊന്നാണ് കേരളത്തിന് അനു വദിക്കുക. മുന്നൊരുക്കത്തിനായി ആരോഗ്യമന്ത്രാലയ സംഘം കേരളത്തിലെത്തി അടിസ്ഥാന സൗകര്യം വിലയിരുത്തും.