ജഡ്ജിയുടെ വീട്ടിൽ പരിശോധന നടത്തും
ന്യൂഡൽഹി:
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധന തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധിച്ചു. തീപിടിത്തത്തിന് പിന്നാലെ പണച്ചാക്കുകൾ കണ്ടെത്തിയ സ്റ്റോർ റും പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തി.പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധനക്കെത്തിയത്. സമിതിക്ക് മുന്നിൽ ഹാജരാകാൻ യശ്വന്ത് വർമയ്ക്ക് ഉടൻ നോട്ടീസ് നൽകും.