ഡോ. ഡി സെൽവരാജൻ അഭിഷിക്തനായി
ഡോ. ഡി സെൽവരാജൻ അഭിഷിക്തനായി
തിരുവനന്തപുരം:
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ഡോ. ഡി സെൽവരാജൻ. മെത്രാഭിഷേകച്ചടങ്ങുകൾ നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് നടന്നു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെനെറ്റോ, പുനലൂർ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവർ നേതൃത്വം നൽകി. തലപ്പാവ്, അംശവടി, മോതിരം, മാല എന്നിവ ധരിപ്പിച്ചാണ് മെത്രാഭിഷേകം നടന്നത്. തുടർന്ന് വേദിയിലെ അൽത്താരയിൽ സെൽവരാജൻ ദിവ്യബലി അർപ്പിച്ചു.വത്തിക്കാനിൽ നിന്നുള്ള ഇന്ത്യൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോ പോൾഡോ ജിറേലി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ 40 ബിഷപ്പുമാർ പങ്കെടുത്തു.