സുനിത വില്യംസ് മാധ്യമങ്ങളെ കാണും

ഹൂസ്റ്റൺ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വിൽ മോറും ഏപ്രിൽ ഒന്നിന് മാധ്യമപ്രവർത്തകരെ കാണും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തെരഞ്ഞെടുത്ത ചാനലുകൾക്ക് അഭിമുഖവും നൽകുമെന്ന് നാസ അറിയിച്ചു. 19 നായിരുന്നു ഇരുവരുമടങ്ങുന്ന സംഘം ഭൂമിയിൽ തിരിച്ചെത്തിയതു്. സ്പേസ് സെന്ററിലെ പ്രത്യേക കേന്ദ്രത്തിൽ ഇവർ പൂർണ നിരീക്ഷണത്തിലാണ്.ബഹിരാകാശത്ത് ദീർഘനാൾ കഴിയുന്നവർക്കുണ്ടാകുന്ന ശാരീരിക,ആരോഗ്യപ്രശ്നങ്ങൾ, ശരീരത്തിന്റെ തുലനം നിലനിർത്താനുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനാണിത്.