100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ എൻഎബിഎച്ച് അംഗീകാരം
തിരുവനന്തപുരം:
സംസ്ഥാനത്തെ 100 ആയുഷ് സ്ഥാപനങ്ങൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ എൻഎബിഎച്ച് ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61ആയൂർവേദ ഡിസ്പെൻസറികൾക്കും ഒരു സിദ്ധഡിസ്പെൻസറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെൻസറികൾക്കുമാണ് അംഗീകാരം.ആദ്യഘട്ടത്തിൽ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു.ഇതോടെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ എൻഎബിഎച്ച് അംഗീകാരമായി.ആ രോഗ്യസ്ഥാപനങ്ങൾ വിവിധ ഉണമേന്മാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേർസ് ) സർട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നതു്.