നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി (NDP) റിപ്പബ്ളിക് ദിനം ആചരിച്ചു

നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ[NDP] നേതൃത്വത്തിൽ പാളയം രക്സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രവും പുഷ്പാർച്ചനയും നടത്താൻ എത്തിയ നേതാക്കൾ
തിരുവനന്തപുരം:
76-ാമത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ പാളയം രക്സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രവും പുഷ്പാർച്ചനയും നടത്തി. എൻഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും 76 ദീപങ്ങളും തെളിച്ച് റിപ്പബ്ളിക് ദിനം ആചരിച്ചത്. എൻഡിപി യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഇരുമ്പിൽ വിജയൻ റിപ്പബ്ളിക് ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി സുനിൽദത്ത് സുകുമാരൻ, സംസ്ഥാന ട്രഷറർ പ്രേംപ്രസാദ്, NDYF സംസ്ഥാന പ്രസിഡൻറ് ഹരിദാസ് വെണ്ണില, കൊല്ലം മോഹനൻ പിള്ള, ജോസ്മോൻ, ,അജി പെരിങ്ങമ്മല , ശേഖർ നെയ്യാറ്റിൻകര , നിതിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യൻ വി നായർ കൃതജ്ഞത രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി നേതാക്കൾ രക്തസാക്ഷി മണ്ഡപത്തിൽ സന്നിഹിതരായിരുന്നു.