ക്രിമിനൽ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പിട്ടു

ന്യൂഡൽഹി:
സമീപകാലത്ത് പാർലമെന്റ് പാസ്സാക്കിയ മൂന്ന് ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയക്ക് പകരമുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത ബില്ലുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതു്.ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ സസ്പെന്റ് ചെയ്ത ശേഷം ഏകപക്ഷീയമാണ് ബില്ലുകൾ പാസ്സാക്കിയെടുത്തതു്.പുതിയ ക്രിമിനൽ നിയമങ്ങളിലെ പല വ്യവസ്ഥകളും പൗരാവകാശങ്ങളും അഭിപ്രായസ്വാതന്ത്യങ്ങളും ഹനിക്കുന്നതാണ് ഭേദഗതി നിയമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

