ഗാസ ആക്രമണം: 100 പേർ കൊല്ലപ്പെട്ടു

ഗാസസിറ്റി:
ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം. മധ്യഗാസയിൽ തിങ്കളാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. ബുറെയ്ജ് ക്യാമ്പിലും ഖാൻ യൂനിസിലും നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയ്ക്ക് പിന്തുണയുമായി ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവർ കൂടെയുണ്ടെന്നും അവരെല്ലാം ചേർന്നാണ് ഇസ്രയേലിനെ നേരിടുന്നതെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയ്ക്കതിരെയുള്ള യുദ്ധം നിർത്താനുദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.

