തമിഴ്നാട്ടിൽ സവർണ വിലക്ക് ലംഘിച്ചു

തിരുപ്പൂർ:
തിരുപ്പൂർ രാജാവൂർ ഗ്രാമത്തിലെ ദളിതർ വർഷങ്ങളായി നിലനിന്ന മേൽജാതി വിലക്ക് ലംഘിച്ച് ചെരിപ്പിട്ട് തെരുവിലൂടെ നടന്നു.ദളിതർ വിഭാഗം ചെരിപ്പിട്ട് നടന്നാൽ ഗ്രാമദേവത കോപി ക്കുമെന്ന് പ്രചരിപ്പിച്ചിരുന്നു.ദളിത് വിരുദ്ധ കീഴ് വഴക്കങ്ങൾ നിയമം മൂലം നിരോധിച്ചിരുന്നെങ്കിലും അതെല്ലാം പഴയപടി തുടരുകയായിരുന്നു.ദളിതർ ചെരിപ്പിട്ട് നടന്നാൽ അവർ മൂന്ന് മാസത്തിനകം മരിക്കുമെന്ന് സവർണർ പ്രചരിപ്പിച്ചിരുന്നു.

