ലീഗ്‌സ് കപ്പ് കിരീടം ലയണൽ മെസിയുടെ ഇന്റർ മയാമി സ്വന്തമാക്കി

 ലീഗ്‌സ് കപ്പ് കിരീടം ലയണൽ മെസിയുടെ ഇന്റർ മയാമി സ്വന്തമാക്കി

അമേരിക്കയിൽ ചരിത്രം കുറിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ( Lionel Messi ) യുടെ കിരീട ധാരണം. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലെത്തി ( Inter Miami ) 36 -ാം നാളിൽ ടീമിനെ കന്നിക്കിരീടത്തിലെത്തിച്ച് ലയണൽ മെസി ചരിത്രം കുറിച്ചു. 2023 ലീഗ്‌സ് കപ്പ് ട്രോഫി ഇന്റർ മയാമി സ്വന്തമാക്കി. ഫൈനലിൽ നാഷ് വില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ലയണൽ മെസിയുടെ സംഘമായ ഇന്റർ മയാമി കിരീടത്തിൽ മുത്തം വെച്ചത്.

നിശ്ചിത സമയത്ത് 1 – 1 സമനിലയിൽ മത്സരം കലാശിച്ചു. അതോടെ കിരീട ജേതാക്കളെ നിശ്ചയിക്കാനായി പെനാൽറ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ 10 – 9 നായിരുന്നു ഇന്റർ മയാമിയുടെ ജയം. ഇന്റർ മയാമിയുടെ 10 -ാം കിക്കെടുത്തത് ഗോൾ കീപ്പർ ഡ്രേക് കല്ലെണ്ടർ. നാഷ് വില്ലയുടെ 10 -ാം കിക്ക് ഡ്രേക് കല്ലെണ്ടർ തട്ടി അകറ്റുകയും ചെയ്തു. അതോടെ ഇന്റർ മയാമി കപ്പിൽ മുത്തം വെച്ചു. ഇന്റർ മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News