സർക്കാർ മെഡിക്കൽ കോളേജിൽ സിസിഎം വിഭാഗം
തിരുവനന്തപുരം:
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ക്രിട്ടിക്കൽ കെയർ മെഡിസിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കും. അതി സങ്കീർണ്ണ രോഗമുള്ളവരെ ചികിത്സിക്കുന്ന സമ്പ്രദായമാണ് സിസിഎം. ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്ക രോഗം, ക്യാൻസർ, ട്രോമാ കെയർ തുടങ്ങി തീവ്ര പരിചരണത്തിനായി ഐസിയുവിൽ എത്തുന്നവർക്ക് സിസിഎം ഗുണകരമാകും.അത്യാധുനിക വെന്റിലേറ്റർ മാനേജ്മെന്റ്, രക്തസമ്മർദ്ദനിയന്ത്രണം, അഡ്വാൻസ്ഡ് ഹീമോഡൈനാമിക് മോണിറ്ററിങ്, കരളിന്റെപ്രവർത്തനം എന്നിവയെല്ലാം സിസിഎംൽ ഉൾപ്പെട്ടിരിക്കുന്നു.ഇതിനായി അസോസിയേറ്റ് പ്രൊഫസറും അഞ്ച് സീനിയർ റസിഡന്റ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.അതോടൊപ്പം ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി എം കോഴ്സും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.