കുസാറ്റ് ദുരന്തം:അനാസ്ഥമൂലം

കളമശ്ശേരി:
വലിയൊരു ജനക്കൂട്ടം ഒരുമിച്ച് ഹാളിൽ കടക്കാൻ ശ്രമിച്ചതാണ് 4 പേരുടെ മരണത്തിനിടയാക്കിയകുസാറ്റ് ദുരന്തം. കുസാറ്റിൽ സംഗീത പരിപാടി നടക്കുന്ന വിവരം പോലീസിനെ നേരത്തെ അറിയിച്ചിരുന്നില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. സംഗീത പരിപാടിക്ക് എത്രപേർ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലിസുകാർ വേണമെന്നും വ്യക്തമാക്കിയിട്ടില്ല. മേൽക്കൂരയില്ലാത്ത ചുറ്റുമതിലിനകത്ത് സ്ഥിതി ചെയ്യുന്ന ഹാളിനെ ഓപ്പൺ എയർ ആഡിറ്റോറിയം എന്ന് വിളിച്ചിരുന്നുവെങ്കിലും അസൗകര്യങ്ങളേറെയായിരുന്നു. അപ്രതീക്ഷിതമായി വൻ തിക്കും തിരക്കും ഉണ്ടായത് സംഘാടകരുടെ അശ്രദ്ധയായിരുന്നു.

