സിൽക്യാര തുരങ്ക അപകടം , ഇനി കരസേനയുടെ ദൗത്യം

 സിൽക്യാര തുരങ്ക അപകടം , ഇനി കരസേനയുടെ ദൗത്യം

ഉത്തരാഖണ്ഡ്:
സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രണ്ടാഴ്ച കഴിഞ്ഞിട്ടും രക്ഷപ്പെട്ടുത്താനായിട്ടില്ല.മദ്രാസ് റെജിമെന്റ് കരസേനാംഗങ്ങൾ രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. തുരങ്കത്തിന്റെ മുകളിൽ നിന്ന് കുഴിച്ച് വഴിയൊരുക്കാനുള്ള തീവ്രതയത്നം സൈന്യം ആരംഭിച്ചു കഴിഞ്ഞു. അപകടസാധ്യത മനസ്സിലാക്കിക്കൊണ്ടാണ് സാവധാനത്തിൽ തുരങ്കത്തിന് മുകളിൽ നിന്ന് ലംബമായി കുഴിച്ചു തുടങ്ങിയത്.
വരുംദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ മഞ്ഞു വീഴ്ചയും മഴയും ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് രക്ഷാപ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. മർദ്ദം കൂടിയാൽ തുരങ്കം ഇടിയാൻ സാദ്ധ്യതയുണ്ട്.രക്ഷാദൗത്യം ഇഴഞ്ഞു നീങ്ങുന്നതിൽ തുരങ്കത്തിലകപ്പെട്ടവരുടെ ബന്ധുക്കൾ ആശങ്കാകുലരാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News