അദാനി ബിജെപിക്ക് 42.4 കോടി നൽകി

ന്യൂഡൽഹി:
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാല് കമ്പനിയിൽ നിന്നായി ബിജെപി യ്ക്ക് ലഭിച്ചത് 42.4 കോടി രൂപ. ഏപ്രിൽ 2019 മുതൽ നവംബർ 2023 വരെയുള്ള കാലയളവിലായി ഈ നാല് കമ്പനികൾ എസ്ബിഐയിൽ നിന്ന് വാങ്ങിയത് 55.4 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. ഇതിൽ എട്ടുകോടി രൂപയുടെ ബോണ്ട് കോൺഗ്രസിനും അഞ്ചു കോടിയുടെ ബോണ്ട് ബിആർഎസിനും ലഭിച്ചു. ശേഷിച്ച ബോണ്ട് തുക ബിജെപി വാങ്ങി. ആദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്പൺ ഗ്രൂപ്പിന്റെ മൂന്ന് ഉപകമ്പനികളാണ് 55 കോടി രൂപയുടെ ബോണ്ടുകൾ പല ഘട്ടമായി വാങ്ങിയത്.