ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു

ചെന്നൈ:
ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. കരളിലെ അർബുദത്തിന് ശ്രീലങ്കയിൽ ചികിത്സയിലായിരിക്കെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മരിച്ചത്. “കല്യാണപ്പല്ലക്കിൽ ഏറി പയ്യൻ” എന്ന കളിയൂഞ്ഞാലിലെ പാട്ട് മലയാളികളുടെ മനം കവർന്നിരുന്നു. സംഗീത സംവിധായകരായ കാർത്തിക് രാജ്, യുവൻ ശങ്കർരാജ എന്നിവർക്കൊപ്പം തമിഴിൽ നിരവധി സൂപ്പർ ഹിറ്റ്പാട്ടുകൾ പാടിയിട്ടുണ്ട്. ‘മിത്ര്, മൈ ഫ്രണ്ട് ‘ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകയുമായി. ഭാരതി എന്ന ചിത്രത്തിലെ ‘മയിൽ പോലെ പൊണ്ണ് ഒന്ന് ‘ എന്ന ഗാനത്തിന് 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

