ഇസ്രയേൽ നടത്തിയ വ്യോമാക്രമണം തടഞ്ഞതായി ഇറാൻ
ടെഹ്‌റാൻ:
പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഇറാനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെ ടെഹ്റാനിലേക്കും ഇലാം, ഖുസൈസ്ഥാൻ പ്രവിശ്യകളിലേക്കുമാണ് വ്യോമാക്രമണം നടത്തിയത്. മൂന്നു ഘട്ടമായി നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചു. നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. സൈനിക, വ്യോമ പ്രതിരോധ,മിസൈൽ നിർമാണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ മിസൈലുകൾ ഏറിയപങ്കും വ്യോമപ്രതിരോധ സംവിധാനം ഉപയോ ഗിച്ച് തടഞ്ഞതായും ചെറിയ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഇറാൻ പ്രതികരിച്ചു.