കസാഖ്സ്ഥാനിൽ വിമാനം തകർന്ന് 38 മരണം

അസ്താന:
കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്ന് 38 മരണം.അഞ്ച് ജീവനക്കാരടക്കം 67 പേരുമായി അസർബൈജാൻ തലസ്ഥാനം ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നയിലേക്ക് പോവുകയായിരുന്ന ജെ28243 വിമാനമാണ് ബുധനാഴ്ച തകർന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം കസാഖ്സ്ഥാനിലെ അക്തവു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. അവിടെ എത്തുംമുമ്പ് നിയന്ത്രണം നഷ്ടമായി. നഗരത്തിന് മൂന്ന് കിലോമീറ്റർ മുമ്പായി വിമാനം തകർന്നു വീണു. നിലത്തു പതിച്ചയുടൻ തീഗോളമായി മാറി. വിമാനത്തിൽ പക്ഷിക്കൂട്ട മിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അസർബൈജാനും, കസാഖ്സ്ഥാനും, റഷ്യയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.