ചെങ്കടലിൽ 2 യുഎസ് കപ്പലുകൾ ആക്രമിച്ചു

മനാമ:
അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം ഉണ്ടായി.അമേരിക്കൻ നാവികസേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതർ ഏറ്റെടുത്തിട്ടില്ല.അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗണിന് ചരക്കുകളുമായിപോയ കപ്പലിനെയാണ് ഹൂതികൾ ആക്രമിച്ചത്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽമണ്ടേബിൽവച്ചാണ് ആക്രമണമുണ്ടായത്. അപകട സാധ്യത കൂടിയതിനെ തുടർന്ന് മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

