തിരുവോണ ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം:
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തോളമായി. ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 25 കോടി ഒന്നാം സമ്മാനവും,ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും,50 ലക്ഷം രൂപ മൂന്നാം സമ്മാനവും അടക്കം കോടികളുടെ സമ്മാനമാണ് നൽകുന്നതു്. നറുക്കെടുപ്പ് ഒക്ടോബർ 9 ന്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന.