ഹീമോഫീലിയ മരുന്ന് സൗജന്യമായി നൽകും
തിരുവനന്തപുരം:
ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകും.ആശാധാര പദ്ധതിയിലൂടെയാണ് മരുന്ന് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 30 മില്ലി ലിറ്റർ മരുന്നിന്ന് 58,900രൂപ,60 മില്ലി ലിറ്റർ 117,696, 105 മില്ലി ലിറ്റർ 206,404, 180 മില്ലി ലിറ്റർ 294,392 രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി നൽകുന്നത്. ഞരമ്പിലൂടെ ആഴ്ചയിൽ രണ്ട് തവണയുള്ള ഇൻജക്ഷന് പകരം മാസത്തിലൊന്ന് നൽകിയാൽ മതിയെന്നതാണ് ഈ മരുന്നിന്റെ സവിശേഷത. 2021 മുതൽ ഈ മരുന്ന് സൗജന്യമായി നൽകി വരുന്നുണ്ട്.
.