പൈലറ്റാകാം
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷനിൽ ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ അവസരമുണ്ട്. സിംഗിൾ, മൾട്ടി എൻജിൻ എയർക്രാഫ്റ്റുകൾ പറത്താനാവാശ്യമായ പരിശീലനമാണ് ലഭിക്കുക. മൂന്നു വർഷമാണ് കോഴ്സ്. പ്ലസ്ടു പരീക്ഷ അമ്പത് ശതമാനം മാർക്കോടെ വിജയിക്കണം. മാത്തമാറ്റിക് സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. സിംഗിൽ എഞ്ചിൻ പരിശീലനത്തിന് 28.7 ലക്ഷം രൂപയാണ് ഫീസ്. മൾട്ടി എഞ്ചിൻ പരിശീലനത്തിന് ആറ് ലക്ഷത്തോളം രൂപ അധിക ഫീസ് അടയ്ക്കണം. വിശദ വിവരങ്ങൾക്ക്: rajivgandhicadamyforaviationtechnology.org.