ബംഗാൾ, മണിപ്പൂർ സെമിയിൽ

ഹൈദരാബാദ്:
പൊരുതിക്കളിച്ച ഒഡിഷയെ 3-1ന് വീഴ്ത്തി മുൻചാമ്പ്യൻമാരായ പശ്ചിമ ബംഗാളും, ഡൽഹിയെ അധിക സമയക്കളിയിൽ 5 – 2ന് തോൽപ്പിച്ച് മണിപ്പൂരും സന്തോഷ് ട്രോഫി സെമിയിലെത്തി. പിന്നിട്ടുനിന്ന ശേഷമാണ് ബംഗാൾ മൂന്ന് ഗോൾ മടക്കിയത്. 24-ാം മിനിട്ടിൽ രാകേഷ് ഒറാമിലൂടെയാണ് ഒഡിഷ മുന്നിലെത്തിയത്. മണിപ്പൂർ – ഡൽഹി കളിയിൽ നിശ്ചിത സമയത്ത് 2-2 ആയിരുന്നു ഫലം. അധികസമയത്ത് കളി പൂർണമായും മണിപ്പൂരിന്റെ വരുതിയിലായി. കേരളം – കശ്മീർ ക്വാർട്ടർ ജേതാക്കളെ മണിപ്പൂർ സെമിയിൽ നേരിടും.