രംഗണ്ണനെ കാണാൻ ആവേശത്തോടെ ചാണ്ടി ഉമ്മൻ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് .

പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്.
