രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഫ്രാൻസിന്റെ പിന്തുണ

ന്യൂയോർക്ക്:
യു എൻ രക്ഷാസമിതി നവീകരിക്കണമെന്നും ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്നും പൊതുസഭയിൽ ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രസീൽ, ജർമനി, ജപ്പാൻ എന്നിവക്കും,രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രക്ഷാസമിതിയിലെ ഭിന്നതയാണ് ഗാസയിലെ ഇസ്രയേൽ കടന്നാക്രമണവും,റഷ്യ – ഉക്രയ്ൻ യുദ്ധവും, സുഡാൻ ആഭ്യന്തരയുദ്ധവും അവസാനിപ്പിക്കാൻ തടസ്സമാകുന്നതെന്നുംയുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിമർശിച്ചു.