രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചു

കാട്ടാക്കട:
കള്ളിക്കാട് മൈലക്കരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഏറെകോണം ശാലോമിൽ സജീവ് കുമാർ (54), മൈലക്കര കാണികോണം രജി ഭവനിൽ ചന്ദ്രൻ (66)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു ആക്രമണം. ബൈക്കിൽ വന്ന ഇവരെ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. പരിക്കേറ്റ ഇവർ ആശു പത്രിയിൽ ചികിത്സ തേടി. ബൈക്കുകൾക്കും കേടുപാടുകൾ പറ്റി. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ഒ യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു.