വര്‍ക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല :
വർക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഓവിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചൽ സ്വദേശി അഖിലി (21) നെയാണ് കാണാതായത്. ഇന്നലെ രാത്രി 7.15-ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലിൽ കാണാതാകുകയായിരുന്നു .മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.