വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി

 വർക്കല   ബീച്ചില്‍ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി.  സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ അഞ്ചൽ സ്വദേശി അഖിൽ (21) നെയാണ് കാണാതായത്. രാത്രി 7 .15 ഓടെയാണ് അപകടം. നാല് പേര് അടങ്ങുന്ന സംഘമായാണ് ഇവര്‍ വര്‍ക്കലയിലെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് കാണാതായ അഖില്‍. ഫയർഫോഴ്‌സ് , പൊലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ആയതിനാൽ തിരച്ചിൽ സംവിധാനങ്ങൾ അപര്യപ്തമാണ്. കോസ്റ്റൽ പൊലീസ് കടലിൽ തെരച്ചിൽ നടത്തുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News