ശ്രീജേഷിന് സ്വീകരണം ഒക്ടോബർ 19 ന്
തിരുവനന്തപുരം:
പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽനേടിയ മലയാളിതാരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഒക്ടോബർ 19 ന് സ്വീകരണം നൽകും. പകൽ 11.30 ന് തിരുവനന്തപുരത്ത് നൽകുന്ന സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. കായികവകുപ്പും, പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് സ്വീകരണമൊരുക്കുന്നതു്. സർക്കാർപ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ പാരിതോഷികം ചടങ്ങിൽ കൈമാറും.