സ്വർണ്ണക്കടത്ത് സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണം

പിവി അൻവർ MLAയുടെ മിച്ചഭൂമി തിരിച്ചുപിടിക്കൽ’; വിശദീകരണത്തിന് സമയം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി
നിലമ്പൂർ:
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം പൊലിസ് പിടികൂടിയ സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി വി അൻവർ എംഎൽഎ. എഡിജിപി എം ആർ അജിത് കുമാർ എഴുതിക്കൊടുത്ത റിപ്പോർട്ട് വാർത്താ സമ്മേളനത്തിൽ അതുപോലെ വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. പി ശശിയും, അജിത് കുമാറും,സുജിത്ത്ദാസും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിന് പിന്നിൽ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. തുടർ നിലപാടുകൾ വിശദീകരിക്കാൻ പൊതുയോഗം നടത്തുമെന്നും അൻവർ പറഞ്ഞു.