116 ജീവനക്കാരെ സസ്പെന്റ് ചെയതു
തിരുവനന്തപുരം:
സാമ്പത്തിക പിന്നാക്ക വസ്ഥയുള്ളവർക്കും, അശരണർക്കും, നിരാലംബർക്കുമുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെക്കൂടി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായതു്. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശയുൾപ്പെടെ 24,46,400 രൂപയാണ് ഇവരിൽ നിന്ന് തിരിച്ചു പിടിക്കുക. ക്ഷീര വികസനവകുപ്പിൽ പാർട് ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. റവന്യു വകുപ്പിൽ നിന്ന് 10,46,400 രൂപയാണ് അനർഹമായി കൈപ്പറ്റിയത്.